കാസര്‍കോട്: കാസര്‍കോട് ഓവുചാലില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ബന്തടുക്കയിലാണ് സംഭവം. നാല്‍പ്പതുകാരനായ മംഗലത്ത് വീട്ടില്‍ രതീഷിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്ന് പുലര്‍ച്ചെയാണ് മൃതദേഹം കണ്ടത്. വീടിന് സമീപത്ത് സ്വന്തമായി വര്‍ക്ക്ഷോപ്പ് നടത്തുന്നയാളാണ് രതീഷ്. വര്‍ക് ഷോപ്പിന് സമീപത്തെ ഓടയില്‍ കമഴ്ന്ന് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്.
രതീഷ് സ്കൂട്ടര്‍ നിര്‍ത്തിയിടുന്നതിന് ഇടയില്‍ കാല്‍തെന്നി തലയിടിച്ച് ഓവുചാലില്‍ വീണതാകാമെന്ന് സംശയിക്കുന്നു. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തില്‍ ബേഡകം പൊലീസ് അന്വേഷണം തുടങ്ങി. നിയമപരമായ നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് അറിയിച്ചു.