കള്ളുഷാപ്പിലിരുന്ന് കള്ളുകുടിക്കുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു; തൃശൂരിൽ യുവതിയെ എക്‌സൈസ് അറസ്റ്റ് ചെയ്തു

തൃശ്ശൂർ: കള്ളു ഷാപ്പിലിരുന്ന് കള്ളു കുടിക്കുന്ന വീഡിയോ പകർത്തി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതിന്റെ പേരിൽ യുവതിക്ക് എതിരെ കേസ്. യുവതിയെ വീഡിയോയുടെ പേരിൽ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. ചേർപ്പ് സ്വദേശിനി അഞ്ജനയാണ് അറസ്റ്റിലായത്. യുവതിയെ എക്‌സൈസ് സംഘം അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു.

അഞ്ജന തൃശ്ശൂർ കുണ്ടോളിക്കടവ് കള്ള് ഷാപ്പിൽ നിന്ന് കള്ള് കുടിക്കുന്ന വീഡിയോ എടുത്ത് ഇൻസ്റ്റഗ്രാമിൽ പ്രചരിപ്പിക്കുകയായിരുന്നു. ഇതിന്റെ പേരിലായിരുന്നു അറസ്റ്റ്. തൃശ്ശൂർ എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡാണ് അറസ്റ്റ് ചെയ്തത്.

ALSO READ- ഉണ്ണികുന്ദന്റെ മേപ്പടിയാൻ സംവിധാനം ചെയ്ത വിഷ്ണു വിവാഹിതനാകുന്നു; വധു എഎൻ രാധാകൃഷ്ണന്റെ മകൾ അഭിരാമി

മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ചെന്നാണ് ചുമത്തിയിരിക്കുന്ന കുറ്റം. ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്‌സിനെയയും റീച്ചും വർധിപ്പിക്കുന്നതിനായാണ് വീഡിയോ പ്രചരിപ്പിച്ചതെന്ന് എക്‌സൈസ് പ്രതികരിച്ചു.

Exit mobile version