ഉണ്ണികുന്ദന്റെ മേപ്പടിയാൻ സംവിധാനം ചെയ്ത വിഷ്ണു വിവാഹിതനാകുന്നു; വധു എഎൻ രാധാകൃഷ്ണന്റെ മകൾ അഭിരാമി

നടൻ ഉണ്ണി മുകുന്ദൻ നായകനായ ഹിറ്റ് സിനിമയായ മേപ്പടിയാൻ സിനിമയുടെ സംവിധായകനും തിരക്കഥാകൃത്തുമായ വിഷ്ണു മോഹൻ വിവാഹിതനാകുന്നു. വധു സിവിൽ സർവീസസ് വിദ്യാർത്ഥിനിയായ അഭിരാമിയാണ്. ബിജെപി നേതാവ് എ എൻ രാധാകൃഷ്ണന്റെ മകളാണ് അഭിരാമി.

എഎൻ രാധാകൃഷ്ണന്റെ വീട്ടിൽ വളരെ ലളിതമായ ചടങ്ങുകളോടെയാണ് വിവാഹ നിശ്ചയം നടന്നത്. ചടങ്ങിന് നടൻ ഉണ്ണി മുകുന്ദനും എത്തിയിരുന്നു. ഈ വർഷം സെപ്റ്റംബർ മൂന്നിന് ചേരാനെല്ലൂർ വെച്ചാണ് വിവാഹം.

ALSO READ- ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധം; സ്വത്ത് മുഴുവൻ തട്ടിയെടുത്തു; മകളേയും അകറ്റി; വീഡിയോയിൽ കരഞ്ഞെത്തിയ ന്യൂസിലാൻഡ് പ്രവാസി ജീവനൊടുക്കിയ നിലയിൽ

വിഷ്ണുവിന്റെ ആദ്യ ചിത്രമായിരുന്നു ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാൻ. ചിത്രത്തിന്റെ തിരക്കഥയും വിഷ്ണുവിന്റേതായിരുന്നു. ഉണ്ണി മുകുന്ദൻ ഫിലിംസാണ് മേപ്പടിയാൻ നിർമ്മിച്ചത്. സൈജു കുറുപ്പ്, അജു വർഗീസ്, അഞ്ജു കുര്യൻ, കലാഭവൻ ഷാജോൺ എന്നിവരാണ് ഈ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്.

Exit mobile version