മിന്നലേറ്റ് വഞ്ചിയില്‍ നിന്നും പുഴയില്‍ വീണു, 62കാരന് ദാരുണാന്ത്യം, അപകടം കന്നുകാലികള്‍ക്കുള്ള പുല്ലു ചെത്തി മടങ്ങവെ

കൊച്ചി: മിന്നലേറ്റ് വള്ളം മറിഞ്ഞ് അറുപത്തിരണ്ടുകാരന് ദാരുണാന്ത്യം. ഏറണാകുളം ജില്ലയിലെ പൂത്തോട്ട പുത്തന്‍കാവ് ചിങ്ങോറോത്ത് സരസനാണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5.30 ഓടെയായിരുന്നു സംഭവം.

കാണത്തുപുഴയുടെ അരികില്‍ നിന്നും കന്നുകാലികള്‍ക്ക് പുല്ലു ചെത്തി മടങ്ങവെയാണ് സരസന്‍ അപകടത്തില്‍പ്പെട്ടത്. സരസന് മിന്നലേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം.

also read:ഇത് ഷെയിൻ നിഗത്തിന്റെയും ഉണ്ണി മുകുന്ദന്റെയും ഒക്കെ നാട് തന്നെയാണ്; മത വിദ്വേഷം നടത്തുന്നവരെ പ്രബുദ്ധരായ മലയാളികൾ അവജ്ഞയോടെ തള്ളും: ഷെയ്ൻ നിഗം

വീടിനടുത്തുള്ള പുഴയില്‍ വച്ചാണ് സരസന്‍ അപകടത്തില്‍പ്പെട്ടത്. മഴയ്‌ക്കൊപ്പമുണ്ടായ മിന്നലില്‍ വള്ളം മറിയുകയായിരുന്നു. അപകടം നടക്കുന്ന സമയത്ത് പ്രദേശത്ത് ശക്തമായ മിന്നലാണ് ഉണ്ടായതെന്ന് നാട്ടുകാര്‍ പറയുന്നു.

അഗ്‌നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. എറണാകുളം ജനറള്‍ ആശുപത്രിയിലെ റിട്ടയേഡ് ജീവനക്കാരനാണ് സരസന്‍. ഭാര്യ- ജയന്തി. മകന്‍- അക്ഷയ്.

Exit mobile version