കാണാതായിട്ട് രണ്ട് ദിവസം, യുവാവിന്റെ മൃതദേഹം ആളൊഴിഞ്ഞ പറമ്പിലെ കിണറ്റില്‍

death|bignewslive

തൃശ്ശൂര്‍: തൃശ്ശൂരില്‍ കാണാതായ യുവാവിനെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍. ചേലൂര്‍ സ്വദേശി പൂതോട്ട് വീട്ടില്‍ ബിജു നെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നാല്‍പ്പത്തിരണ്ട് വയസ്സായിരുന്നു.

ബിജുവിനെ കഴിഞ്ഞ രണ്ട് ദിവസമായി കാണാനില്ലായിരുന്നു. പൊലീസും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ നടത്തുന്നതിനിടെ വീട്ടിലേക്കുള്ള വഴിയിലെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിലാണ് മൃതദേഹം കണ്ടത്.

കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഫയര്‍ ഫോഴ്‌സ് എത്തി മൃതദേഹം പുറത്തെടുത്ത് ഇരിഞ്ഞാലക്കുട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Exit mobile version