പറമ്പില്‍ ജോലി ചെയ്യുന്നതിനിടെ ഇടിമിന്നലേറ്റു, അമ്പത്തിയഞ്ചുകാരന് ദാരുണാന്ത്യം

death|bignewslive

കാസര്‍കോട്: ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു. കാസര്‍കോട് ജില്ലയിലാണ് സംഭവം. മടികൈ ബങ്കളം പുതിയകണ്ടത്തെ കീലത്ത് ബാലനാണ് മരിച്ചത്. അമ്പത്തിയഞ്ച് വയസായിരുന്നു.

വീടിനടുത്തുള്ള പറമ്പില്‍ ജോലി ചെയ്യുന്നതിനിടെയാണ് ബാലന് ഇടിമിന്നലേറ്റത്. അബോധാവസ്ഥയിലായ ബാലനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അതേസമയം സംസ്ഥാനത്ത് ഇന്നും നാളയും അതിശക്തമായ മഴയും ഇടിമിന്നലിന് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കന്‍ കേരളത്തിന് മുകളിലായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നതിനാലാണ് മഴ.

കേരളത്തില്‍ അതിതീവ്ര മഴ സാധ്യത കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പ് രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Exit mobile version