കാണാതായിട്ട് രണ്ട് ദിവസം, വയോധിക കിണറ്റില്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: വയോധികയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലെ മലയന്‍കീഴിലാണ് സംഭവം. ചിറ്റിയൂര്‍ക്കോട് മേപ്പൂക്കട പിള്ളവിളാകത്ത് തോമസിന്റെ ഭാര്യ ശാന്തയാണ് മരിച്ചത്.

ബുധനാഴ്ച രാവിലെ മുതല്‍ ഇവരെ കാണാനില്ലായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നാലെ മലയിന്‍കീഴ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.

also read;ഓവുചാലില്‍ യുവാവ് മരിച്ച നിലയില്‍, പോലീസ് അന്വേഷണം തുടങ്ങി

തുടര്‍ന്നുള്ള അന്വേഷണത്തിലാണ് വാടകവീട്ടിലെ കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. മക്കളില്ലാത്ത ശാന്ത സഹോദരി വസന്തകുമാരിയോടൊപ്പമാണ് കഴിഞ്ഞിരുന്നത്.

Exit mobile version