മലയാളിയായ അമ്പത്തിയാറുകാരന്‍ അമേരിക്കയില്‍ നീന്തല്‍കുളത്തില്‍ മരിച്ച നിലയില്‍, അപകടത്തില്‍പ്പെട്ടത് മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ

കൊച്ചി: മലയാളിയായ അമ്പത്തിയാറുകാരനെ അമേരിക്കയില്‍ നീന്തല്‍കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൂവാറ്റുപുഴ സ്വദേശിയായ തൃക്കളത്തൂര്‍ വാത്യാംപിള്ളില്‍ ജോര്‍ജ് വി പോള്‍ (അനി ) ആണ് മരിച്ചത്.

ഹൂസ്റ്റണിലെ വീട്ടിലുള്ള നീന്തല്‍ക്കുളത്തിലാണ് ജോര്‍ജിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം കുളത്തില്‍ കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ജോര്‍ജ് അപകടത്തില്‍ പെടുകയായിരുന്നു.

also read;‘അമ്മ’യുടെ ഭാരവാഹി സ്ഥാനത്ത് നിന്നും ഇടവേള ബാബു ഒഴിയുന്നു

ഇങ്ങനെയാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. സംസ്‌കാരം ഹൂസ്റ്റണില്‍ നടക്കും. പൗലോസ്- സാറമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: കേയ. മക്കള്‍: ബ്രയാന്‍, സാറ.

Exit mobile version