നിയന്ത്രണംവിട്ട ബൈക്ക് പോസ്റ്റില്‍ ഇടിച്ചു, ഓടയിലേക്ക് തെറിച്ചുവീണ് 22കാരന്‍, ദാരുണാന്ത്യം

വര്‍ക്കല: നിയന്ത്രണംവിട്ട ബൈക്ക് പോസ്റ്റില്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. വര്‍ക്കല പാലച്ചിറ പുഷ്പക വിലാസത്തില്‍ സന്തോഷിന്റെയും അരുവിയുടെയും മകന്‍ സരുണ്‍ ആണ് മരിച്ചത്. വര്‍ക്കല ഗവ ഐടിഐയിലെ വിദ്യാര്‍ഥിയായിരുന്നു സരുണ്‍.

ഇരുപത്തിരണ്ട് വയസ്സായിരുന്നു. ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നുവെന്നാണ് അപകടത്തേക്കുറിച്ച് പൊലീസ് പറയുന്നത്.

also read: ദീപാവലി സമ്മാനം: പ്രോവിഡന്റ് ഫണ്ട് പലിശ ജീവനക്കാരുടെ അക്കൗണ്ടിലെത്തി തുടങ്ങി; 24 കോടി പേർക്ക് ഇതിനോടകം പണമയച്ചെന്ന് കേന്ദ്ര തൊഴിൽമന്ത്രി

നരിക്കല്ലു മുക്കില്‍ നിന്നും വറ്റപ്ലാമൂട് ജംഗ്ഷനിലേക്ക് ബൈക്കില്‍ വരുമ്പോഴായിരുന്നു അപകടം. അപകടത്തിന്റെ ആഘാതത്തില്‍ സമീപത്തെ ഓടയിലേക്ക് തെറിച്ചു വീണ സരുണിന് ഗുരുതരമായി പരിക്കേറ്റിരുന്നു.

നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനത്തിന് ഓടിയെത്തിയത്. ഉടന്‍ തന്നെ ശ്രീനാരായണ മിഷന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

also read: മൂർഖൻ പാമ്പിനെ തുരത്താൻ വീടിന് തീയിട്ട് കുടുംബം; സമ്പാദ്യമെല്ലാം കത്തിച്ചാമ്പലായി; ലക്ഷങ്ങളുടെ നഷ്ടം

എസ്എഫ്‌ഐ വര്‍ക്കല ഗവ. ഐ.ടി.ഐ. യൂണിറ്റ് ജോയിന്റ് സെക്രട്ടറിയും ഐടിഐ യൂണിയന്‍ കൗണ്‍സിലറുമായിരുന്നു. മികച്ച ബോഡി ബില്‍ഡറായിരുന്ന സരുണ്‍ 2022-ല്‍ മിസ്റ്റര്‍ കോട്ടയമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Exit mobile version