മൂർഖൻ പാമ്പിനെ തുരത്താൻ വീടിന് തീയിട്ട് കുടുംബം; സമ്പാദ്യമെല്ലാം കത്തിച്ചാമ്പലായി; ലക്ഷങ്ങളുടെ നഷ്ടം

വീടിനകത്ത് കയറിയ മൂർഖൻ പാമ്പിനെ തുരത്താൻ തീയിട്ട കുടുംബത്തിനുണ്ടായത് ആകെയുണ്ടായിരുന്ന സമ്പാദ്യങ്ങളടക്കം ലക്ഷങ്ങളുടെ നാശനഷ്ടം. ഉത്തർപ്രദേശിലെ ബന്ദയിലാണ് സംഭവം. തീയിട്ടതോടെ വീടിന് തീപടർന്നുണ്ടായ അപകടത്തിൽ കുടുംബത്തിന് തലചായ്ക്കാനുള്ള കിടപ്പാടം നഷ്ടപ്പെടുകയായിരുന്നു.

തങ്ങളുടെ വീട്ടിൽ കയറിയ മൂർഖൻ പാമ്പിനെ ഓടിക്കുന്നതിനായി ചാണകപ്പൊടി കത്തിച്ച് പുകയ്ക്കുന്നതിനിടെയാണ് തീപടർന്നത്. തീ വീടിനുള്ളിലേക്ക് പടർന്നതോടെ വീടിനുള്ളിലെ സാധനങ്ങളെല്ലാം നിമിഷങ്ങൾക്കുള്ളിൽ കത്തിചാമ്പലാവുകയായിരുന്നു.

അപ്രതീക്ഷിതമായി വീട്ടിൽ കണ്ട മൂർഖനെ കണ്ട് ഭയന്നതോടെയാണ് ഗ്രാമീണരായ വീട്ടുകാർ തീപുകയ്ക്കാൻ ശഅരമിച്ചത്. എന്നാൽ അപ്രതീക്ഷിതമായി വീടിനുള്ളിലേക്ക് തീ പടർന്നുപിടിക്കുകയായിരുന്നു. നിയന്ത്രിക്കാനാകാതെ അതിവേഗം തീ പടർന്നതോടെ കുടുംബത്തിന്റെ പണവും ആഭരണങ്ങളും കൃഷിചെയ്ത് കൂട്ടിവെച്ച ധാന്യങ്ങളും ഉൾപ്പെടെ സകലസമ്പാദ്യങ്ങളും കത്തിനശിച്ചുപോവുകയായിരുന്നു.

ALSO READ- മഴമുന്നറിയിപ്പില്‍ മാറ്റം, ഇന്ന് പെരുമഴയ്ക്ക് സാധ്യത, വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ ലോക്കൽ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തീ മറ്റിടങ്ങളിലേക്ക് പടരാതെ നിയന്ത്രണ വിധേയമാക്കി. ഭാര്യയും അഞ്ചുകുട്ടികളുമടങ്ങുന്ന രാജ്കുമാറിന്റെ കുടുംബത്തിനാണ് ഈ ദുരന്തമുണ്ടായത്. തീപ്പിടിത്തത്തിൽ കുടുംബത്തിന്റെ ഇതുവരെയുള്ള എല്ലാ സമ്പാദ്യങ്ങളും നഷ്ടമായി. സംഭവത്തിൽ തുടർനടപടികൾ സ്വീകരിച്ചുവരികയാണെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

Exit mobile version