രണ്ടിടത്തായി കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം, രണ്ട് മരണം

ACCIDENT DEATH|BIGNEWSLIVE

പാലക്കാട്; കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. പാലക്കാട് മലമ്പുഴയിലാണ് അപകടം. മലമ്പുഴ അയ്യപ്പന്‍പൊറ്റ സ്വദേശി കുര്യാക്കോസ് കുര്യന്‍ ആണ് മരിച്ചത്.

അമ്പത്തിനാല് വയസ്സായിരുന്നു. അയ്യപ്പന്‍പൊറ്റയില്‍ വെച്ചാണ് അപകടമുണ്ടായത്. പാലക്കാട് നിന്നും എലിവാലിലേക്ക് പോകുകയായിരുന്നു ബസും പാലക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്.

ഗുരുതരമായി പരിക്കേറ്റ കുര്യാക്കോസ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. അതേസമയം പത്തനംതിട്ടയിലും വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. എംസി റോഡില്‍ ബൈക്ക് നിയന്ത്രണം വിട്ട് കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ചാണ് അപകടമുണ്ടായത്.

ഉള്ളന്നൂര്‍ സ്വദേശി ആദര്‍ശ് (20) ആണ് മരിച്ചത്. ബസിലേക്ക് ബൈക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. പന്തളം മെഡിക്കല്‍ മിഷന്‍ ജംക്ഷന് സമീപമാണ് അപകടം ഉണ്ടായത്. പറന്തല്‍ മാര്‍ ക്രിസോസ്റ്റം കോളേജിലെ വിദ്യാര്‍ത്ഥിയാണ് ആദര്‍ശ്.

Exit mobile version