അപകടത്തില്‍ മരിച്ച ഉറ്റ സുഹൃത്തിന്റെ വീട് സന്ദര്‍ശിച്ച് മടങ്ങവെ ബൈക്കില്‍ ലോറിയിടിച്ചു, 55കാരന് ദാരുണാന്ത്യം

കൊല്ലം: ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ ഗൃഹനാഥന് ദാരുണാന്ത്യം. കൊല്ലത്താണ് സംഭവം. തങ്കശ്ശേരി ബഥനി ഹൗസ് രാജന്‍ പയസ്സ് ആണ് മരിച്ചത്. അപകടത്തില്‍ മരിച്ച ഉറ്റസുഹൃത്തിന്റെ വീട്ടിലെത്തി മടങ്ങവെയാണ് അപകടം സംഭവിച്ചത്.

അമ്പത്തിയഞ്ച് വയസ്സായിരുന്നു. ദേശീയപാതയില്‍ നീണ്ടകര പാലത്തിന് സമീപത്തുവെച്ചാണ് അപകടം സംഭവിച്ചത്. ശനിയാഴ്ച രാത്രി 10.30 ഓടെയായിരുന്നു അപകടം. തമിഴ്‌നാട്ടില്‍ അപകടത്തില്‍ മരിച്ച ഉറ്റ സുഹൃത്ത് നീണ്ടകര സ്വദേശി സക്കറിയ ഫെലിക്‌സിന്റെ വീട്ടിലെത്തി മടങ്ങുകയായിരുന്നു രാജന്‍.

also read: കര്‍ഷകനെ ആക്രമിച്ച് രണ്ടര ലക്ഷത്തോളം വിലവരുന്ന 2000കിലോ തക്കാളി കവര്‍ന്നു, ദമ്പതികള്‍ അറസ്റ്റില്‍

നീണ്ടകര പോര്‍ട്ട് റോഡില്‍ നിന്ന് ദേശീയപാതയിലേക്ക് കടക്കവേ കൊല്ലത്തേക്ക് പോകുകയായിരുന്ന ലോറി രാജന്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍ നിന്നും തെറിച്ച് രാജന്‍ ലോറിക്കടിയില്‍പ്പെട്ടു.

also read; ഹെല്‍മറ്റ് വച്ചില്ലെന്ന കുറ്റം, ഓട്ടോ ഡ്രൈവര്‍ക്ക് പിഴ ചുമത്തി പോലീസ്! ഹെല്‍മറ്റ് വെച്ച് ഡ്രൈവറുടെ പ്രതിഷേധം

സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചു. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മത്സ്യത്തൊഴിലാളിയായിരുന്നു രാജന്‍. ഭാര്യ: മിനി, മക്കള്‍: വര്‍ഷ, റോഹന്‍.

Exit mobile version