കല്ല് കൊണ്ട് ഇടിച്ച് തലക്കും മുഖത്തും പരിക്ക്, യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

ആലപ്പുഴ: യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ ജില്ലയിലെ അരൂരിലാണ് സംഭവം. ചന്തിരൂര്‍ സ്വദേശി ഫെലിക്സിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

യുവാവിന്റെ തലക്കും മുഖത്തും കല്ല് കൊണ്ട് ഇടിച്ചതു മൂലമുണ്ടായ പരുക്കുകള്‍ ഉണ്ട്. സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിക്കുമ്പോള്‍ തര്‍ക്കം ഉണ്ടായതായി പൊലീസ് പറഞ്ഞു.

also read: ബലി തര്‍പ്പണ ചടങ്ങുകള്‍ക്കിടെ പുഴയില്‍ മുങ്ങിത്താഴ്ന്ന മൂന്നുപേര്‍ക്ക് രക്ഷകനായി, ഒടുവില്‍ മരണത്തിലേക്ക് മുങ്ങിത്താഴ്ന്ന് യുവാവ്

അതേസമയം മരണകാരണം വ്യക്തമല്ല. സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണം തുടരുകയാണ്.

Exit mobile version