പത്തനംതിട്ട: പത്തനംതിട്ടയില്‍ 22 കാരി ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. വട്ടക്കാവ് സ്വദേശിനി ആര്യ കൃഷ്ണ ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് കോന്നി പയ്യനാമണ്ണില്‍ ആശിഷ് ആണ് അറസ്റ്റിലായത്.
ചൊവ്വാഴ്ചയാണ് ആര്യയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ ആര്യയെ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ ആശിഷിനെതിരെ യുവതിയുടെ കുടുംബം മൊഴി നല്‍കിയിരുന്നു.
also read;കാണാതായിട്ട് രണ്ട് ദിവസം, വയോധിക കിണറ്റില്‍ മരിച്ച നിലയില്‍
ആത്മഹത്യപ്രേരണ, സ്ത്രീധന പീഡന നിരോധന നിയമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇപ്പോള്‍ ആശിഷിനെതുരെ പൊലീസ് കേസെടുത്തിരിക്കുന്നത്.