അമ്മൂമ്മയെ മർദ്ദിച്ചതിന് ജയിലിലായി; ജാമ്യത്തിലിറങ്ങി പിറ്റേന്ന് വീണ്ടും കമ്പികൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു; യുവാവ് അറസ്റ്റിൽ

വള്ളികുന്നം: ആലപ്പുഴയിൽ അമ്മൂമ്മയെ മർദ്ദിച്ച് പരിക്കേൽപ്പിച്ചതിന് ജയിലിലായ യുവാവ് ജാമ്യത്തിലിറങ്ങി വീണ്ടും അമ്മൂമ്മയുടെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു. കേസിൽ ജാമ്യത്തിലിറങ്ങിയതിന്റെ അടുത്തദിവസമാണ് ചെറുമകൻ അമ്മൂമ്മയെ കമ്പിവടികൊണ്ട് ആക്രമിച്ചത്. കടുവുങ്കൽ കണിയാംമുക്ക് മണിമന്ദിരംവീട്ടിൽ അഖിൽകൃഷ്ണ(26)നെ സംഭവത്തിൽ വള്ളികുന്നം പോലീസ് അറസ്റ്റുചെയ്തു.

അഖിലിന്റെ അച്ഛൻ ഗോപാലകൃഷ്ണപിള്ളയുടെ അമ്മ മീനാക്ഷിയമ്മ (92) യെയാണ് അഖിൽ പരിക്കേൽപ്പിച്ചത്. ഇവർ പരിക്കുകളോടെ വള്ളികുന്നം തോപ്പിൽഭാസി മെമ്മോറിയൽ ഗവ.ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവസമയത്ത് വീട്ടിൽ അമ്മൂമ്മയും ചെറുമകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

മാർച്ച് അഞ്ചിന് അഖിൽകൃഷ്ണൻ മദ്യലഹ
രിയിൽ അമ്മൂമ്മയെ മർദിച്ചു പരിക്കേല്പിച്ചതിന് പോലീസ് അറസ്റ്റുചെയ്തിരുന്നു. അന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തിരുന്നതാണ്. അഖിലിന്റെ അമ്മ ജയശ്രീ(54)യെയും അന്ന് പോലീസ് അറസ്റ്റുചെയ്തിരുന്നു.

also read- സുരേഷ് ഗോപി കേന്ദ്ര മന്ത്രിസഭയിലേക്ക്; മോഡി വിളിച്ചു, ഡൽഹിയിലേക്ക് പുറപ്പെട്ടത് കുടുംബത്തോടെ

അമ്മൂമ്മയെയും അച്ഛന്റെ ജ്യേഷ്ഠസഹോദരൻ കടുവുങ്കൽ രോഹിണി ഹൗസിൽ മണിയൻപിള്ള(72)യെയും അഖിലും അമ്മയും ചേർന്ന് മർദിച്ചെന്നായിരുന്നു കേസ്. മീനാക്ഷിയമ്മയെ വീടിനുമുന്നിലും റോഡരികിലുംവെച്ച് അഖിൽ മർദിക്കുന്നത് സാമൂഹികമാധ്യമങ്ങളിലും പ്രചരിച്ചിരുന്നു.

Exit mobile version