ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടം..! നവവധുവും വിദ്യാര്‍ത്ഥിയും മരിച്ചു

പെരിന്തല്‍മണ്ണ: ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന നവവധുവും വിദ്യാര്‍ത്ഥിയും മരിച്ചു. കൊളത്തൂരിലായിരുന്നു സംഭവം. പുതുവാക്കുത്ത് അനസിന്റെ ഭാര്യ വെളുത്തേങ്ങോടന്‍ ജാസ്മിന്‍, കൊളത്തൂര്‍ പളളിയാലില്‍ സല്‍മാന്‍ എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാത്രി ഏഴിന് കൊളത്തൂര്‍ നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു സമീപത്തുവെച്ച് മൂന്ന് ബൈക്കുകള്‍ കൂട്ടിയിടിച്ചായിരുന്നു അപകടം.

Exit mobile version