അവയവക്കടത്ത്: മുഖ്യസൂത്രധാരൻ സാബിത്ത് നാസർ തന്നെ; ഇടപാടുകൾ ക്രിപ്‌റ്റോ കറൻസി വഴി; രേഖകൾ കണ്ടെടുത്ത് പോലീസ്

കൊച്ചി: നെടുമ്പാശേരി വഴി കടക്കാൻ ശ്രമിക്കവെ പിടിയിലായ സാബിത്ത് നാസർ അവയവ കടത്ത് കേസിലെ മുഖ്യസൂത്രധാരനെന്ന് പോലീസ്. ഇയാളുടെ ഫോണിൽ നിന്ന് പണമിടപാട് രേഖകൾ കണ്ടെത്തി. കൊച്ചി സ്വദേശിയായ സാബിത്തിന്റെ സുഹൃത്തിനായി അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

അവയവക്കടത്തിനായി ഇരകളെ കണ്ടെത്തിയിരുന്നത് സാബിത്ത് ആയിരുന്നു. അവയവം സ്വീകരിക്കാനുള്ളവരെയും നൽകാനുള്ളവരെയും സാബിത്ത് കണ്ടെത്തുംയ തുടർന്ന് 30 മുതൽ 40 ലക്ഷം രൂപ വരെയുള്ള തുക പറഞ്ഞുറപ്പിക്കും. ശേഷം ഇറാനിലേക്ക് കൊണ്ടുപോയി അവയവമെടുക്കുന്നതായിരുന്നു ഇയാളുടെ രീതി.

ALSO READ- ഓസ്‌ട്രേലിയയിൽ ആദ്യമായി മനുഷ്യനിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; ഇന്ത്യയിൽ വെച്ച് അസുഖം ബാധിച്ചതെന്ന് കണ്ടെത്തൽ

സാബിത്തിന്റെ സാമ്പത്തിക ഇടപാടുകൾ ക്രിപ്‌റ്റോ കറൻസി വഴിയായിരുന്നു. ഇയാളുടെ മൊബൈൽ ഫോണിൽ നിന്ന് ഇതിനെ സാധൂകരിക്കുന്ന രേഖകൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. തുടർന്നാണ് സാബിത്ത് കേവലം ഇടനിലക്കാരനല്ല മുഖ്യസൂത്രധാരൻ തന്നെയാണെന്ന് പോലീസ് കണ്ടെത്തിയിരിക്കുന്നത്.


ബംഗളൂരു ഹൈദരാബാദ് നഗരങ്ങൾക്ക് പുറമേ ഡൽഹിയിൽ നിന്നും ആളുകളെ ഇറാനിലേക്ക് കടത്തിയിട്ടുണ്ട്. ഈ കേസിൽ രാജ്യവ്യാപകമായി അന്വേഷണം വേണ്ടതിനാൽ കേന്ദ്ര ഏജൻസികൾ എത്താനുള്ള സാധ്യതയുമുണ്ട്.

Exit mobile version