കാലാവസ്ഥ പ്രതികൂലം; കരിപ്പൂരില്‍ നിന്നുള്ള മൂന്ന് വിമാന സര്‍വീസുകള്‍ റദ്ദാക്കി

rain|bignewslive

കോഴിക്കോട്: കരിപ്പൂരില്‍ നിന്നുള്ള മൂന്ന് വിമാന സര്‍വീസുകള്‍ റദ്ദാക്കി. പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്നാണ് വിമാന സര്‍വ്വീസുകള്‍ റദ്ദാക്കിയത്. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ റിയാദ്, അബുദാബി, മസ്‌കറ്റ് വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്.

കാലിക്കറ്റ്- റിയാദ് വിമാനം 8. 25 നും അബുദാബിയിലേക്കുള്ളത് രാത്രി 10.05 നും മസ്‌കറ്റിലേക്കുള്ളത് രാത്രി 11.10 നുമാണ് പുറപ്പെടേണ്ടിയിരുന്നത്. കനത്ത മഴയാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്.

നേരത്തെ കരിപ്പൂരില്‍ നിന്നും രണ്ടു വിമാനങ്ങള്‍ യാത്ര പുറപ്പെടാന്‍ വൈകിയിരുന്നു. തുടര്‍ന്ന് യാത്രക്കാര്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. തുടര്‍ന്ന് അബുദാബിയിലേക്കുള്ള വിമാനം യാത്ര തിരിച്ചു.

ടേക്ക് ഓഫിന് അടക്കമുള്ള ബുദ്ധിമുട്ടുകളെത്തുടര്‍ന്നാണ് വിമാനസര്‍വീസുകള്‍ വൈകുന്നതെന്ന് അധികൃതര്‍ സൂചിപ്പിച്ചു.

Exit mobile version