‘കേരള സ്‌റ്റോറി’ നടന്ന കഥ; ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ ആശങ്കകളാണ് ഇപ്പോൾ പുറത്തുവരുന്നത്: കെ സുരേന്ദ്രൻ

കോഴിക്കോട്: വിവാദചിത്രം ‘കേരളാ സ്റ്റോറി’ ഇടുക്കി അതിരൂപത കുട്ടികൾക്ക് മുന്നൽ പ്രദർശിപ്പിച്ചതിനെ ന്യായീകരിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. സിനിമ വിവാദമാക്കുന്നതിനു പിന്നിൽ സ്ഥാപിത താൽപര്യക്കാരാണെന്ന് സുരേന്ദ്രൻ വിമർശിച്ചു.

സിനിമാ പ്രദർശനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വലിയ ചർച്ചകൾ നടക്കുകയാണ്. ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ ആശങ്കകളാണ് ഇപ്പോൾ പുറത്തുവരുന്നത്. എൽഡിഎഫും യുഡിഎഫും കേരളത്തിലെ വിഷയമായ ലൗ ജിഹാദും, ഇസ്ലാമിക് സ്റ്റേറ്റ് റിക്രൂട്ട്‌മെന്റും തമസ്‌കരിക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.

മുസ്ലിം ലീഗിന്റെയും ജമാ അത്തെ ഇസ്ലാമിയുടെയും പോപ്പുലർ ഫ്രണ്ടിന്റെയും സമ്മർദത്തിനുവഴങ്ങി വസ്തുതകളെ നിരാകരിക്കുകയാണ് മുഖ്യമന്ത്രിയും പ്രതിപക്ഷവും ചെയ്യുന്നതെന്നാണ് കെ സുരേന്ദ്രന്റെ വാദം.

ALSO READ- എൻഡിഎ സ്ഥാനാർഥിയുടെ വിജയം പ്രഖ്യാപിച്ച് ‘ചീട്ടെടുക്കുന്ന തത്ത’; വീഡിയോ വൈറലായതോടെ കേസ്

കേരളാ സ്റ്റോറി നടന്ന കഥയാണെന്നും അതുകൊണ്ട് ഈ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതെന്നും സുരേന്ദ്രൻ വിശദീകരിച്ചു. തിരഞ്ഞെടുപ്പ് പര്യടനത്തിനിടെ താമരശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിലുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രൻ.

Exit mobile version