സ്ഥിരനിയമനത്തെ ചൊല്ലി തർക്കം? തൃശൂരിൽ ബാങ്കിലെ സുരക്ഷാജീവനക്കാർ മരിച്ചനിലയിൽ; സംഭവം ഒരാളുടെ നിയമന കാലാവധി തീരാനിരിക്കെ; ദുരൂഹത

തൃശ്ശൂർ: മണ്ണുത്തി കാർഷിക സർവകലാശാലക്കകത്തെ വെള്ളാനിക്കര സർവീസ് സഹകരണ ബാങ്കിലെ രണ്ട് സുരക്ഷാ ജീവനക്കാർ മരിച്ച നിലയിൽ. ബാങ്കിന് മുന്നിലായാണ് രണ്ടുപേരുടേയും മൃതദേഹം കണ്ടെത്തിയത്. വെള്ളരിക്കര സ്വദേശികളായ താൽക്കാലിക ജീവനക്കാരായ കുണ്ടുകാട്ടിൽ അരവിന്ദാക്ഷൻ (70), തൈക്കാട്ടിൽ ആന്റണി (69) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

രാവിലെ ഏഴ് മണിയോടെ ബാങ്കിലെത്തിയ ജീവനക്കാരാണ് ഷട്ടറിനു മുന്നിൽ മരിച്ച നിലയിൽ ആന്റണിയെ കണ്ടെത്തിയത്. തലയിൽ മാരകമായ മുറിവുകളോടെയാണ് ആന്റണിയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ 100 മീറ്റർ അകലെ നീർച്ചാലിൽ അരവിന്ദാക്ഷന്റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു. ജോലിസംബന്ധമായി ഇരുവർക്കും ഇടയിൽ തർക്കം നിലനിന്നിരുന്നതായാണ് സൂചന.

സെക്യൂരിറ്റ് ജോലിയിൽ സ്ഥിരനിയമനമുണ്ടായേക്കാം എന്നതിനെ ചൊല്ലി ഇരുവരും തർക്കത്തിലായിരുന്നെ എന്നും ഇതുകൊലപാതകത്തിലേക്ക് നയിച്ചോ എന്നും പോലീസ് സംശയിക്കുന്നു.

എന്നാൽ ഈ ആരോപണങ്ങൾ ബാങ്ക് അധികൃതർ നിഷേധിച്ചു. ഇരുവരും തമ്മിൽ തർക്കമുള്ളതായി അറിവില്ലെന്ന് വെള്ളാനിക്കര സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി സ്മിത പറഞ്ഞു.

also read- ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്നു; ജാഗ്രത വേണമെന്ന് കെഎസ്ഇബി

ബാങ്കിലെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ആന്റണിയെ കൂടി സെക്യൂരിറ്റിയായി നിയോഗിച്ചത്. പണികൾ പൂർത്തിയായതിനാൽ ജോലിയുടെ കാലാവധി നാളെ അവസാനിക്കാനിരിക്കുകയാണ്. അരവിന്ദക്ഷൻ മൂന്നുവർഷമായി ബാങ്കിലെ സെക്യൂരിറ്റിയാണ്. ജോലി സ്ഥിരത സംബന്ധിച്ച് തർക്കം ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ലെന്നാണ് സെക്രട്ടറി പറയുന്നത്.

Exit mobile version