വരുന്ന 3 മണിക്കൂറില്‍ ഈ ജില്ലകളില്‍ ശക്തമായ മഴ, ഇടിമിന്നലിനും കാറ്റിനും സാധ്യത, യെല്ലോ അലേര്‍ട്ട്

rain | bignewslive

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പലയിടത്തും മഴയ്ക്ക് സാധ്യത. വരുന്ന 3 മണിക്കൂറില്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

also read:നവവധുവിന് ക്രൂരമര്‍ദനമേറ്റ സംഭവം: മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ ഒരുങ്ങി പെണ്‍കുട്ടിയുടെ കുടുംബം

തെക്കന്‍ ജില്ലകളിലും വെള്ളിയാഴ്ച വരെ ശക്തമായ വേനല്‍ മഴ ലഭിക്കും മറ്റ് ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ട്. ഇന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

നാളെ തിരുവനന്തപുരം, പത്തനംതിട്ട, വ്യാഴാഴ്ച തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഇവിടങ്ങളില്‍ 65 മുതല്‍ 115 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കും.

Exit mobile version