സംസ്ഥാനത്ത് ലോഡ്‌ഷെഡിങ് ഏർപ്പെടുത്താൻ ആലോചനയില്ല; രാത്രിയിലെ വൈദ്യുതി ഉപയോഗം നിയന്ത്രിക്കുന്നതിന് പിന്നിലെ കാരണമിത്: മന്ത്രി കെ കൃഷ്ണൻകുട്ടി

കൊച്ചി: വൈദ്യുതിക്ഷാമവും ജലക്ഷാമവും കൊടുംചൂടും രൂക്ഷമായ സാഹചര്യത്തിൽ ഉണ്ടാകുന്ന വൈദ്യുതി മുടക്കത്തിന് പിന്നിലെ കാരണം വ്യക്തമാക്കി മന്ത്രി കെ കൃഷ്ണൻകുട്ടി. അമിത ഉപഭോഗമാണ് അപ്രഖ്യാപിത ലോഡ് ഷെഡിങ്ങിലേക്ക് നയിച്ചതെന്നു മന്ത്രി വ്യക്തമാക്കി. വൈദ്യുതി ഉപയോഗം നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ സംസ്ഥാനം പ്രതിസന്ധിയിലേക്ക് കടക്കുമെന്നും മന്ത്രി വിശദീകരിച്ചു.

അതേസമയം, സംസ്ഥാനത്ത് ഉടൻ ലോഡ് ഷെഡിങ് ഏർപ്പെടുത്താൻ ആലോചിക്കുന്നില്ലെന്നും മന്ത്രി അറിയിച്ചു. പ്രതിദിന വൈദ്യുതി ഉപയോഗം 110 ദശലക്ഷം യൂണിറ്റ് വരെ എത്തിയത് പ്രതിസന്ധിയാണെന്നും മന്ത്രി വിശദീകരിച്ചു.

ALSO READ- വീട്ടിൽ നടന്ന പാർട്ടിക്കിടെ ചീട്ടുകളിയും തർക്കവും; കോട്ടയത്ത് കത്രിക കൊണ്ട് കുത്തേറ്റ യുവാവ് മരിച്ചു

സംസ്ഥാനത്ത് ഉഷ്ണതരംഗത്തെ തുടർന്ന് മരിച്ചവർക്കുള്ള ധനസഹായം സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും, വരുന്ന ക്യാബിനറ്റിൽ ചർച്ച ചെയ്യുമെന്നും ധനസഹായം നൽകാൻ ശ്രമിക്കുമെന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Exit mobile version