‘സിനിമയിൽ അഭിനയിക്കാൻ പോകുന്നു; അഞ്ചു വർഷം കഴിഞ്ഞ് ടിവിയിൽ കാണാം’; മല്ലപ്പള്ളിയിൽ നിന്നും 14കാരനെ കാണാതായി

പത്തനംതിട്ട: മല്ലപ്പള്ളിയിൽ നിന്നും 14കാരനെ കാണാതായതായി പരാതി. മഞ്ഞത്താനാ സ്വദേശി അഭിലാഷിന്റെ മകൻ ആദിത്യനെയാണ് കഴിഞ്ഞദിവസം മുതൽ കാണാതായത്. കുട്ടിയെ ട്യൂഷന് പോയതിന് ശേഷമാണ് കാണാതായത്.

സിനിമയിൽ അഭിനയിക്കാൻ പോകുന്നുവെന്നും അഞ്ചു വർഷം കഴിഞ്ഞ് ടിവിയിൽ കാണാമെന്നും എഴുതിയ കുട്ടിയുടെ കുറിപ്പ് വീട്ടിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. തന്റെ ഹോബി എഴുത്താണെന്നും അഭിനേതാവാകാനാണ് താൽപര്യമെന്നും കത്തിലുണ്ട്.

ALSO READ- ഭർത്താവിന്റെ ആക്രമണം തെറ്റല്ല എന്ന് കരുതുന്ന പോലീസുകാർ സേനയ്ക്ക് അപമാനം; പന്തീരങ്കാവ് പീഡനത്തിൽ പരാതി രജിസ്റ്റർ ചെയ്‌തെന്ന് വനിതാ കമ്മീഷൻ

തനിക്ക് കഥയെഴുതണം. പണമുണ്ടാക്കാൻ സാവകാശം വേണം. ജോലി ചെയ്ത് പൈസ ഉണ്ടാക്കി ജീവിച്ച് കാണിക്കണമെന്ന് കത്തിൽ എഴുതിയിട്ടുണ്ട്.

Exit mobile version