അമ്മയുമായി വഴക്കിട്ട് മകൻ വീടിന് തീയിട്ടു; ഓടുമേഞ്ഞവീടും ഉപകരണങ്ങളും കത്തിനശിച്ചു

പേരൂർക്കട: പ്രായമായ അമ്മ താമസിച്ചുവരുന്ന വീടിന് തീയിട്ട് മകൻ. വട്ടിയൂർക്കാവ് വയലിക്കടയിലാണ് അമ്മ താമസിക്കുന്ന വീടിന് മകൻ തീകൊളുത്തിയത്. ഞായറാഴ്ച രാത്രി 8.30 ഓടെയായിരുന്നു സംഭവം.

അമ്മയായ സുശീലഭായിയുമായി (75) വഴക്കിട്ട മകൻ അനിൽകുമാർ (50) വീടിന് തീകൊളുത്തുകയായിരുന്നു. തീ ഉയർന്നുകത്തിയതോടെ സമീപവാസികൾ ഓടിയെത്തി അണക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് തിരുവനന്തപുരം ഫയർ സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു.

ALSO READ- സ്ഥിരനിയമനത്തെ ചൊല്ലി തർക്കം? തൃശൂരിൽ ബാങ്കിലെ സുരക്ഷാജീവനക്കാർ മരിച്ചനിലയിൽ; സംഭവം ഒരാളുടെ നിയമന കാലാവധി തീരാനിരിക്കെ; ദുരൂഹത

ഉടൻതന്നെ ഗ്രേഡ് എഎസ്ടിഒ അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള സേന എത്തി രക്ഷാപ്രവർത്തനം നടത്തി. ഓടുമേഞ്ഞവീട് ഭാഗികമായി കത്തി നശിച്ചു. ഫ്രിഡ്ജ്, ഫാൻ, മറ്റ് സാധനസാമഗ്രികൾ കത്തിനശിച്ചു. ഒരുലക്ഷം രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് പ്രാഥമിക നിഗമനം. സേനയുടെ സമയോചിത ഇടപെടലിൽ വൻ അപകടം ഒഴിവാക്കാൻ സാധിച്ചു. സംഭവത്തിൽ പ്രതിയായ അനിൽകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Exit mobile version