എൻഡിഎ സ്ഥാനാർഥിയുടെ വിജയം പ്രഖ്യാപിച്ച് ‘ചീട്ടെടുക്കുന്ന തത്ത’; വീഡിയോ വൈറലായതോടെ കേസ്

ചെന്നൈ: എൻഡിഎ സ്ഥാനാർഥിയുടെ വിജയം പ്രഖ്യാപിച്ച് ചീട്ടെടുത്ത തത്തയുടെ ഉടമയ്ക്ക് എതിരെ കേസെടുത്ത് വനംവകുപ്പ്. തമിഴ്നാട്ടിലെ കടലൂരിലാണ് സംഭവം. എൻഡിഎ കക്ഷിയായ അൻപുമണി രാംദോസിന്റെ പട്ടാളി മക്കൾ കച്ചി സ്ഥാനാർഥിയുടെ വിജയമാണ് തത്ത പ്രവചിച്ചത്. വഴിയോരത്തിരുന്ന് ഭാവിപ്രവചിക്കുന്ന രണ്ടുപേരാണ് സ്ഥാനാർത്ഥിക്കുവേണ്ടി തത്തയെകൊണ്ട് ചീട്ടെടുപ്പിച്ചത് ഈ വീഡിയോ വൈറലായതോടെ ഭാവി പ്രവചനക്കാർക്കെതിരെ വനംവകുപ്പ് കേസെടുക്കുകയായിരുന്നു.

പിഎംകെ സ്ഥാനാർഥിയും സംവിധായകനുമായ തങ്കർ ബച്ചന് വേണ്ടിയാണ് തത്ത ചീട്ടെടുത്തത്. പിന്നാലെ സഹോദരങ്ങളെയും അവരുടെ തത്തകളേയുമടക്കം അറസ്റ്റുചെയ്യുകയും പിന്നീട് വിട്ടയയ്ക്കുകയുമായിരുന്നു. തത്തകളെ അനധികൃതമായി കൈവശംവെച്ചെന്ന് ആരോപിച്ചായിരുന്നു വനം വകുപ്പിന്റെ നടപടി. വനംവകുപ്പിന്റെ നടപടിയെ പിഎംകെ പ്രസിഡന്റ് അൻപുമണി രാംദോസ് വിമർശിച്ചു.

ALSO READ- എംഎ യൂസഫലിയുടെ പ്രവാസജീവിതത്തിന് അഞ്ച് പതിറ്റാണ്ട്: 50 കുട്ടികള്‍ക്ക് പുതുജീവിതം

വിജയം പ്രവചിക്കാനായി തങ്കർ ബച്ചൻ തന്നെയാണ് ഭാവി പ്രവചനക്കാരെ സമീപിച്ചത്. തത്ത വിജയം സൂചിപ്പിക്കുന്ന ചീട്ടെടുത്തതോടെ തങ്കർ ബച്ചൻ തത്തയ്ക്ക് പഴം നൽകുകയും ചെയ്തിരുന്നു. ഈ വീഡിയോയടക്കമാണ് സോഷ്യൽമീഡിയയിൽ വൈറലായത്. രണ്ടു കൂടുകളിലായുള്ള നാല് തത്തകളെ വനംവകുപ്പ് കണ്ടുകെട്ടിയിട്ടുണ്ട്. സഹോദരങ്ങളെ താക്കീത് നൽകി വിട്ടയച്ചു.

Exit mobile version