കോളജില്‍ പോകാനിറങ്ങവെ ഹോസ്റ്റലില്‍ കുഴഞ്ഞുവീണു, വിദ്യാാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

തലശ്ശേരി: വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിയിലാണ് സംഭവം. കാലിക്കറ്റ് യൂണിവേഴ്സിറ്റി കോളജിലെ എംഎ ഹിസ്റ്ററി രണ്ടാംവര്‍ഷ വിദ്യാര്‍ഥിനി റാനിയ ഇബ്രാഹിമാണ് മരിച്ചത്.

കോളജ് ഹോസ്റ്റലിലാണ് റാനിയ കുഴഞ്ഞുവീണത്. ചൊവ്വാഴ്ച രാവിലെ ഹോസ്റ്റലില്‍ നിന്നും കോളജിലേക്ക് പോകാനിറങ്ങുമ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ റാനിയയെ ആശുപത്രിയിലെത്തിച്ചിരുന്നു.

also read:സ്വപ്‌നം സഫലമായി; കൂത്തമ്പലത്തിലെ നിറഞ്ഞ സദസ്സിന് മുന്നില്‍ മോഹിനിയാട്ടം അവതരിപ്പിച്ച് ആര്‍എല്‍വി രാമകൃഷ്ണന്‍

എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. തലശ്ശേരി കതിരൂര്‍ വേറ്റുമ്മല്‍ രതീഷ് റോഡിലെ പ്രതീക്ഷയില്‍ ഇബ്രാഹിമിന്റെയും നൗഷീനയുടെയും മകളാണ്. ഫാത്തിമയാണ് സഹോദരി.

ഗവ.ബ്രണ്ണന്‍ കോളജ് പൂര്‍വ വിദ്യാര്‍ഥിയും കണ്ണൂര്‍ യൂണിവേഴ്സിറ്റി ബിഎ ഹിസ്റ്ററി റാങ്ക് ജേതാവുമായിരുന്നു. ബുധനാഴ്ച രാവിലെ ആറാംമൈല്‍ മൈതാനപ്പള്ളിയില്‍ കബറടക്കം നടത്തും.

Exit mobile version