സോഷ്യല്‍മീഡിയയിലൂടെ ലൊക്കേഷന്‍ ചോദിച്ചറിഞ്ഞു, വീട്ടില്‍ അതിക്രമിച്ചു കടന്ന് 17 വയസുകാരിയെ പീഡിപ്പിച്ച് യുവാവ്, അറസ്റ്റില്‍

തിരുവനന്തപുരം: വീട്ടില്‍ അതിക്രമിച്ചു കടന്ന് 17 വയസുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. തിരുവനന്തപുരത്താണ് നടുക്കുന്ന സംഭവം. പൂജപ്പുര സ്വദേശി ഗോകുല്‍ (20) ആണ് അറസ്റ്റിലായത്.

ലൊക്കേഷന്‍ ചോദിച്ചറിഞ്ഞ് വീട്ടിലെത്തിയ ഇയാള്‍ വീട്ടില്‍ അതിക്രമിച്ച് കടന്ന് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സോഷ്യല്‍മീഡിയ വഴി പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചതിന് പിന്നാലെയാണ് യുവാവ് വീടിന്റെ ലൊക്കേഷന്‍ ചോദിച്ചറിഞ്ഞത്.

also read:ചെറിയ ആശ്വാസം, കേരളത്തില്‍ ഇന്നലെ സ്ഥിരീകരിച്ചത് 32 പുതിയ കേസുകള്‍ മാത്രം!

ശേഷം വീട്ടില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ നഗ്‌ന വീഡിയോയും ഫോട്ടോയും യുവാവിന്റെ പക്കല്‍ ഉണ്ടെന്ന് ഭീഷണിപ്പെടുത്തി ഉപദ്രവിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയതായി പൊലീസ് പറയുന്നു.

യുവാവിനെതിരെ പോക്‌സോ, ഐടി ആക്ടുകള്‍ പ്രകാരമാണ് അയിരൂര്‍ പൊലീസ് കേസെടുത്തത്. പ്രതിയെ ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Exit mobile version