പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; 29കാരന് 61 വര്‍ഷം തടവ് ശിക്ഷ

വയനാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 29കാരന് 61 വര്‍ഷം തടവ് ശിക്ഷയും നാല് ലക്ഷം രൂപ പിഴയും ശിക്ഷ. മേപ്പാടി വിത്തുകാട് സമരഭൂമിയിലെ കാര്‍മല്‍കുന്ന് കോളനിയിലെ കൃഷ്ണനെയാണ് കോടതി ശിക്ഷിച്ചത്.

കല്‍പ്പറ്റ അതിവേഗ പോക്സോ കോടതി ജഡ്ജി കെ ആര്‍ സുനില്‍കുമാറാണ് ശിക്ഷിച്ചത്. അതിജീവിതയ്ക്ക് ജില്ലാ നിയമസഹായ സേവന സമിതിയുടെ നഷ്ടപരിഹാരവും നല്‍കാന്‍ വിധിയായി.

also read:യോഗ്യത നേടാന്‍ സാധിക്കാതെ പോയ വിദ്യാര്‍ത്ഥികള്‍ നിരാശരാകരുത്, വിജയം കൈവരിച്ച എല്ലാവര്‍ക്കും ആശംസകള്‍; മുഖ്യമന്ത്രി

മൂന്നു വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷാ വിധി. പ്രതിക്ക് 20 വര്‍ഷം വീതം തടവും ഓരോ ലക്ഷം രൂപ പിഴയും വിധിച്ചു. മറ്റൊരു വകുപ്പ് പ്രകാരം ഒരു വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു.

അതേസമയം, പോക്സോ നിയമ പ്രകാരം ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ആണ് ശിക്ഷ വിധിച്ചത്. എല്ലാ ശിക്ഷയും ഒരുമിച്ച് അനുഭവിച്ചാല്‍ മതി.

Exit mobile version