കൂട്ടുകാര്‍ക്ക് ഒപ്പം നില്‍ക്കുന്നതിനിടെ ശാരീകാസ്വാസ്ഥ്യം, കുഴഞ്ഞു വീണു മരിച്ച് യുവാവ്, സൂര്യാഘാതമെന്ന് സംശയം

പാലക്കാട്: പാലക്കാട് യുവാവ് കുഴഞ്ഞു വീണു മരിച്ചു. മണ്ണാര്‍ക്കാടാണ് സംഭവം. എതിര്‍പ്പണം ശബരി നിവാസില്‍ ആര്‍ ശബരീഷ് ആണ് മരിച്ചത്. ഇരുപത്തിയേഴ് വയസ്സായിരുന്നു.

ഇന്ന് രാവിലെ 10.30 ഓടെയാണ് സംഭവം. ശബരീഷിന് കൂട്ടുകാര്‍ക്ക് ഒപ്പം നില്‍ക്കുന്നതിനിടെ അവശത അനുഭവപ്പെടുകയായിരുന്നു. പിന്നാലെ യുവാവ് കുഴഞ്ഞുവീണു.

also read:യുഎഇയില്‍ ഇന്ന് രാത്രി മുതല്‍ വീണ്ടും മഴ, ശക്തമായ കാറ്റിനും ആലിപ്പഴ വര്‍ഷത്തിനും സാധ്യത, മുന്നറിയിപ്പ്

സുഹൃത്തുക്കള്‍ ചേര്‍ന്ന് ഉടന്‍ തന്നെ ശബരീഷിനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റിയിരിക്കുകയാണ്.

സൂര്യാഘാതമാണോ മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞാലെ സ്ഥിരീകരിക്കാന്‍ കഴിയൂ എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Exit mobile version