യുഎഇയില്‍ ഇന്ന് രാത്രി മുതല്‍ വീണ്ടും മഴ, ശക്തമായ കാറ്റിനും ആലിപ്പഴ വര്‍ഷത്തിനും സാധ്യത, മുന്നറിയിപ്പ്

rain|bignewslive

ദുബായ്: ഇന്ന് രാത്രി മുതല്‍ യുഎഇയില്‍ വീണ്ടും മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പില്‍ വ്യക്തമാക്കി.

രാജ്യത്തിന്റെ എല്ലായിടങ്ങളിലും മറ്റന്നാള്‍ രാവിലെ വരെ പരക്കെ മഴ ലഭിക്കും. വീണ്ടും മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ദുബായിലെ സ്വകാര്യ സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ പഠനം പ്രഖ്യാപിച്ചു.

രാജ്യത്തിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ ഒറ്റപ്പെട്ട മഴയായി തുടങ്ങി നാളെ രാവിലെയോടെ മിക്ക മേഖലകളിലും മഴ ശക്തമാവും. പലയിടങ്ങളിലും മഴയ്‌ക്കൊപ്പം കാറ്റുമുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

ഇടിമിന്നലും ആലിപ്പഴ വര്‍ഷത്തിനും സാധ്യതയുമുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ദുരന്ത നിവാരണ അതോരിറ്റി, ആഭ്യന്തര മന്ത്രാലയം എന്നിവര്‍ സംയുക്ത യോഗംചേര്‍ന്ന് സ്ഥിതിഗതി വിലയിരുത്തി.

ഏത് പ്രതികൂല സാഹചര്യത്തെ നേരിടാനും എല്ലാവിധ മുന്നൊരുക്കങ്ങളും സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു.

Exit mobile version