മദ്യലഹരിയില്‍ അയല്‍വാസികളുടെ കിടപ്പാടവും വരുമാനമാര്‍ഗമായ കടയും തീവെച്ച് നശിപ്പിച്ചു, പ്രതി അറസ്റ്റില്‍

കോട്ടയം: മദ്യപിച്ചെത്തി അയല്‍വാസികളുടെ വീടുകള്‍ തീവെച്ചു നശിപ്പിച്ചയാള്‍ അറസ്റ്റില്‍. കോട്ടയത്താണ് സംഭവം. മാത്യു സ്‌കറിയ എന്ന ഷിബുവാണ് അറസ്റ്റിലായത്.

റോഡ് പുറമ്പോക്കില്‍ ജീവിച്ചിരുന്ന അമ്മിണിയുടേയും വിജയന്റേയും കിടപ്പാടവും വരുമാനമാര്‍ഗമായ മുറുക്കാന്‍ കടകളുമാണ് വണ്ടിയിടിപ്പിച്ചും തീ വെച്ചും നശിപ്പിക്കുകയായിരുന്നു.

also read: സോഷ്യല്‍മീഡിയയിലൂടെ യൂത്ത് കോണ്‍ഗ്രസ് നേതാവിന് മോശം വീഡിയോകള്‍ അയച്ച സംഭവം, പ്രതി അറസ്റ്റില്‍

അതേസമയം, അക്രമത്തിന് കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. ചങ്ങനാശ്ശേരി- വാഴൂര്‍ റോഡു പുറമ്പോക്കിലാണ് വിജയന്‍ കൂര വെച്ച് താമസിച്ചിരുന്നത്.

മാത്യു കഴിഞ്ഞ വെള്ളിയാഴ്ചയാണ് വിജയന്‍ താമസിച്ച ഷെഡ്ഡും കടയും വണ്ടിയിടിപ്പിച്ച് തകര്‍ത്തത്. പിന്നാലെ തൊട്ടടുത്ത് റോഡു പുറമ്പോക്കില്‍ താമസിക്കുന്ന അമ്മിണിയുടെ ഷെഡ്ഡും തീവെച്ചു നശിപ്പിച്ചു.

also read:ശബരിമല തീര്‍ത്ഥാടകരുടെ കാര്‍ ഡിവൈഡറിലിടിച്ച് അപകടം: മൂന്ന് തീര്‍ഥാടകര്‍ക്ക് ദാരുണാന്ത്യം

തീപിടിത്തത്തില്‍ ഷെഡ്ഡിലുണ്ടായിരുന്ന നായക്കുട്ടികളിലൊന്ന് വെന്തു ചത്തു. മറ്റൊന്നിന് ഗുരുതരമായി പൊള്ളലേറ്റു. അക്രമത്തിന് പിന്നില്‍ മുന്‍വൈരാഗ്യമാണെന്നാണ് പൊലീസ് പറയുന്നത്.

Exit mobile version