ശബരിമല തീര്‍ത്ഥാടകരുടെ കാര്‍ ഡിവൈഡറിലിടിച്ച് അപകടം: മൂന്ന് തീര്‍ഥാടകര്‍ക്ക് ദാരുണാന്ത്യം

=തൊടുപുഴ: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ ഡിവൈഡറിലിടിച്ച് മറിഞ്ഞു. മൂന്ന് അയ്യപ്പന്മാര്‍ മരിച്ചു. തെലങ്കാനയില്‍ നിന്നുള്ള തീര്‍ഥാടകരാണ് അപകടത്തില്‍പ്പെട്ടത്. തമിഴ്‌നാട് തേനിയിലെ ദേവദാനപ്പെട്ടിയില്‍ വച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ രണ്ടു പേരെ ആശുപത്രിയിലേക്ക് മാറ്റി.

ഇവര്‍ സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞാണ് അപകടം. ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങി പോകുമ്പോഴാണ് അപകടമുണ്ടായത്.

കഴിഞ്ഞ ദിവസം മലപ്പുറം മഞ്ചേരിയിലും അയ്യപ്പഭക്തരുടെ വാഹനം അപകടമുണ്ടാക്കിയിരുന്നു. കര്‍ണാടകയില്‍ നിന്നുള്ള ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചിരുന്നു. അപകടത്തില്‍ ഓട്ടോറിക്ഷയിലുണ്ടായിരുന്ന അഞ്ചുപേരാണ് മരിച്ചത്. മരിച്ചവരില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ പൂര്‍ണ്ണമായും തകര്‍ന്നിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ അഞ്ചുപേരും മരിച്ചിരുന്നു.

Exit mobile version