ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയം; കീടനാശിനി നല്‍കി കൊല്ലാന്‍ ശ്രമിച്ച് ഭര്‍ത്താവ്, അറസ്റ്റില്‍

കുളത്തൂപ്പുഴ: മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ ഭാര്യയെ കീടനാശിനി നല്‍കി കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍. കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയിലാണ് സംഭവം. വിതുര സ്വദേശി 37കാരന്‍ അജിത്ത് ആണ് പിടിയിലായത്.

കൃഷി ആവശ്യങ്ങള്‍ക്കായി സൂക്ഷിച്ചിരുന്ന കീടനാശിനി ബലമായി സുകന്യയുടെ വായില്‍ ഒഴിക്കുകയായിരുന്നുവെന്ന് പൊലസ് പറഞ്ഞു. ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ അജിത്ത് ഭാര്യയുമായി പതിവായി വഴക്കിട്ടിരുന്നു. പതിവ് പോലെ വഴക്കിനിടെയാണ് അജിത്ത് ഭാര്യയെ കീടനാശിനി കുടിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.

also read: സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; അന്‍പത് പേര്‍ക്ക് പരിക്ക്, അപകടത്തില്‍പ്പെട്ടവരിലേറെയും സ്ത്രീകളും കുട്ടികളും

ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സുകന്യയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. തുടര്‍ന്ന് അജിത്തിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കുളത്തുപ്പുഴ കല്ലാര്‍ എസ്റ്റേറ്റിലെ തൊഴിലാളികളാണ് അജിത്തും ഭാര്യയും.

Exit mobile version