സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; അന്‍പത് പേര്‍ക്ക് പരിക്ക്, അപകടത്തില്‍പ്പെട്ടവരിലേറെയും സ്ത്രീകളും കുട്ടികളും

തൃശൂര്‍: സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. തൃശൂര്‍ ജില്ലയിലെ കണിമംഗലത്താണ് സംഭവം. അപകടത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ അന്‍പത് പേര്‍ക്ക് പരിക്കേറ്റു.


പരിക്കേറ്റ പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്. കണിമംഗലത്ത് നിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന ബസാണ് മറിഞ്ഞത്.

also read: ഹോട്ടലിന്റെ സണ്‍ഷേയ്ഡ് അടര്‍ന്ന് തലയില്‍ വീണു: ലോട്ടറിക്കടയിലെ ജീവനക്കാരന് ദാരുണാന്ത്യം

നിയന്ത്രണം വിട്ട സ്വകാര്യ ബസ് മറിയുകയായിരുന്നു. രാവിലെ സമയമായതിനാല്‍ ബസിലെ യാത്രക്കാരില്‍ ഏറെയും സ്‌കൂള്‍ കുട്ടികളും സ്ത്രീകളുമായിരുന്നു.

ഫയര്‍ഫോഴ്സും നാട്ടുകാരും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത് . പരിക്കേറ്റവരെ തൃശൂരിലെ വിവിധ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Exit mobile version