ചേര്‍ത്തലയില്‍ നടുറോഡില്‍ വെച്ച് യുവതിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് ബാറില്‍ നിന്നും പിടിയില്‍

ആലപ്പുഴ: ചേര്‍ത്തലയില്‍ നടുറോഡില്‍ വെച്ച് ഭാര്യയെ കുത്തിക്കൊന്ന ഭര്‍ത്താവ് പിടിയില്‍. പള്ളിപ്പുറത്താണ് നടുക്കുന്ന സംഭവം. രാജേഷ് എന്നയാളാണ് അറസ്റ്റിലായത്.

കഞ്ഞിക്കുഴിയിലെ ബാറില്‍ നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസമാണ് രാജേഷ് ഭാര്യയായ പള്ളിപ്പുറം പതിനാറാം വാര്‍ഡില്‍ വല്യവെളിയില്‍ അമ്പിളിയെ കൊലപ്പെടുത്തിയത്.

Also Read:കൈയ്യിലെ എല്ലിന് പൊട്ടല്‍, ശസ്ത്രക്രിയക്കായി കാത്തിരുന്നത് ഒരാഴ്ചയോളം, ഒടുവില്‍ കമ്പിയിട്ടത് പൊട്ടില്ലാത്ത കൈയ്യില്‍, കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വീണ്ടും ഗുരുതര പിഴവ്

പള്ളിച്ചന്തയില്‍ വെച്ചാണ് രാജേഷ് അമ്പിളിയെ കുത്തിയത്. ജോലി കഴിഞ്ഞ് അമ്പിളി സ്‌കൂട്ടറില്‍ വരുമ്പോഴാണ് ആക്രമണം ഉണ്ടായത്. കുത്തിയശേഷം ഭര്‍ത്താവ് രാജേഷ് സ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നു.

അമ്പിളിയുടെ പണമടങ്ങിയ ബാഗുമായാണ് ഇയാള്‍ കടന്നത്. രാജേഷിന്റെ അവിഹിത ബന്ധം അമ്പിളി ചോദ്യം ചെയ്തതിന് പിന്നാലെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

Exit mobile version