അങ്കോല: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. എന്നാല്‍ ഗംഗാവലി പുഴയിലെ ശക്തമായ അടിയൊഴുക്ക് കാരണം ഡൈവേഴ്‌സിന് പുഴയ്ക്കുള്ളില്‍ കാഴ്ചയൊന്നും കിട്ടാത്ത അവസ്ഥയാണ്.
രണ്ട് തവണ ലോറിക്ക് അടുത്തേക്ക് എത്തിയ മുങ്ങല്‍ വിദഗ്ധര്‍ പുഴയ്ക്കടിയില്‍ ഒന്നും കാണാത്ത അവസ്ഥയായതിനാല്‍ മടങ്ങി വരികയായിരുന്നു. പുഴയിലെ അടിയൊഴുക്ക് കാരണം ലോറിയുടെ ക്യാബിനുള്ളിലേക്ക് എത്താന്‍ കഴിയുന്നില്ല. വൈകാതെ നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചേക്കും