കണ്ണൂര്‍ വിസ്മയ പാര്‍ക്കിലെ വേവ് പൂളില്‍ വെച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രൊഫസര്‍ അറസ്റ്റില്‍

കണ്ണൂര്‍: യുവതിയോട് അപമര്യാദയായി പെരുമാറിയതിന് പ്രൊഫസര്‍ അറസ്റ്റില്‍. കണ്ണൂരിലാണ് സംഭവം. കാസര്‍കോട് പെരിയ കേന്ദ്രസര്‍വകലാശാലയിലെ പ്രൊഫസര്‍ ഇഫ്തിക്കര്‍ അഹമ്മദ് ആണ് അറസ്റ്റിലായത്.

കണ്ണൂര്‍ വിസ്മയ പാര്‍ക്കിലെ വേവ് പൂളില്‍ വെച്ചാണ് യുവതിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത്. കഴിഞ്ഞ ദിവസം വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവം.

also read:നിയന്ത്രണം വിട്ട ആംബുലന്‍സ് വൈദ്യുതി പോസ്റ്റിലിടിച്ചു, രോഗി വെന്തുമരിച്ചു, ജീവനക്കാര്‍ക്ക് പരിക്ക്

ഇഫ്തിക്കര്‍ മലപ്പുറം സ്വദേശിനിയായ 22 കാരിയോടാണ് വേവ് പൂളില്‍ വെച്ച് മോശമായി പെരുമാറിയത്. ഇതേത്തുടര്‍ന്ന് യുവതി ബഹളം വെച്ചു. തുടര്‍ന്ന് പാര്‍ക്കിലെ അധികൃതരെത്തി കാര്യം തിരക്കി പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

സ്ഥലത്തെത്തിയ പൊലീസ് പ്രൊഫസര്‍ക്കെതിരെ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമപ്രകാരം കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.

also read:കനത്തമഴയും മൂടല്‍മഞ്ഞും, കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

മുമ്പും പ്രൊഫസര്‍ ഇഫ്തിക്കറിനെതിരെ പരാതി ഉയര്‍ന്നിരുന്നു. യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയോട് ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയില്‍ ഇഫ്തിക്കര്‍ അഹമ്മദിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. കേന്ദ്രസര്‍വകലാശാല ഇംഗ്ലീഷ് വിഭാഗം പ്രൊഫസറാണ് ഇഫ്തിക്കര്‍.

Exit mobile version