നിയന്ത്രണം വിട്ട ആംബുലന്‍സ് വൈദ്യുതി പോസ്റ്റിലിടിച്ചു, രോഗി വെന്തുമരിച്ചു, ജീവനക്കാര്‍ക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് നിയന്ത്രണം വിട്ട ആംബുലന്‍സ് വൈദ്യുതി പോസ്റ്റിലിടിച്ച് രോഗി വെന്തുമരിച്ചു. ആംബുലന്‍സില്‍ ഉണ്ടായിരുന്ന ജീവനക്കാര്‍ക്ക് പരിക്ക് പറ്റി.

നാദാപുരം സ്വദേശി സുലോചനയാണ് മരിച്ചത്. മലബാര്‍ മെഡിക്കല്‍ കോളജില്‍നിന്നും ശസ്ത്രക്രിയ നടത്തുന്നതിനായി മിംസ് ആശുപത്രിയിലേക്ക് സുലോചനയെ മാറ്റുന്നതിനിടെയാണ് ദാരുണസംഭവം.

also read;കനത്തമഴയും മൂടല്‍മഞ്ഞും, കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

അമ്പത്തിയേഴ് വയസ്സായിരുന്നു. ആംബുലന്‍സില്‍ ഉണ്ടായിരുന്ന ജീവനക്കാര്‍ ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണു. ഗുരുതരമായി പരിക്കേറ്റ ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്.

ആംബുലന്‍സില്‍ കുടുങ്ങിപ്പോയ സുലോചനയെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല.ഇന്ന് പുലര്‍ച്ചെ 3.50നാണ് അപകടമുണ്ടായത്. കോഴിക്കോട് മിംസ് ആശുപത്രിക്ക് സമീപത്തുവച്ചാണ് അപകടം സംഭവിച്ചത്.

also read;നവവധുവിന് ക്രൂരമര്‍ദനമേറ്റ സംഭവം: മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ ഒരുങ്ങി പെണ്‍കുട്ടിയുടെ കുടുംബം
വൈദ്യുതി പോസ്റ്റിലിടിച്ച ആംബുലന്‍സ് തൊട്ടടുത്ത കെട്ടിടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

Exit mobile version