‘ആരാണ് ഈ ഉമ്മന്‍ ചാണ്ടി, വാര്‍ത്ത കൊടുക്കുന്നത് നിര്‍ത്തിയിട്ട് പോ’; അധിക്ഷേപവുമായി നടന്‍ വിനായകന്‍

oommenchandy | bignewslive

അന്തരിച്ച കേരള മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിക്കെതിരെ അധിക്ഷേപ വീഡിയോയുമായി നടന്‍ വിനായകന്‍. ഉമ്മന്‍ ചാണ്ടി ചത്ത് അതിന് ഞങ്ങള്‍ എന്ത് ചെയ്യണമെന്ന് വിനായകന്‍ ചോദിക്കുന്നു.

ഫേസ്ബുക്ക് ലൈവിലൂടെ എത്തിയായിരുന്നു വിനായകന്‍ കടുത്ത അധിക്ഷേപം നടത്തിയത്. ആരാണ് ഈ ഉമ്മന്‍ ചാണ്ടി എന്ന് ചോദിച്ച വിനായകന്‍ വിഡിയോയിലൂടെ ഉമ്മന്‍ ചാണ്ടിയെക്കുറിച്ച് വാര്‍ത്തകള്‍ നല്‍കുന്നതിനേയും വിമര്‍ശിക്കുന്നുണ്ട്.

also read: ഉടമ പുഴയില്‍ ചാടി ആത്മഹത്യ ചെയ്തു, രാത്രി മുഴുവന്‍ വഴിയോരത്ത് കാത്തിരുന്ന് വളര്‍ത്തുനായ! വൈറലായി വീഡിയോ

‘ആരാണ് ഈ ഉമ്മന്‍ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസൊക്കെ, നിര്‍ത്തിയിട്ട് പോ പത്രക്കാരോടാണ് പറയുന്നത്. ഉമ്മന്‍ ചാണ്ടി ചത്ത് അതിന് ഞങ്ങള്‍ എന്ത് ചെയ്യണം എന്റെ അച്ഛനും ചത്തു നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്ത് ചെയ്യണം.” എന്ന് വിനായകന്‍ ചോദിക്കുന്നു.

also read: തലയില്‍ തുപ്പി, കെഎസ്ആര്‍ടിസി ബസില്‍ വച്ച് വിദ്യാര്‍ത്ഥിനിയെ ഉപദ്രവിച്ച് 25കാരന്‍, ഓടിച്ചിട്ട് പിടിച്ച് നാട്ടുകാര്‍

” നല്ലവനാണെന്ന് നിങ്ങള്‍ വിചാരിച്ചാലും ഞാന്‍ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാല്‍ നമ്മക്കറിയില്ലെ ഇയാള്‍ ആരോക്കെയാണെന്ന്. നിര്‍ത്ത് ഉമ്മന്‍ചാണ്ടി ചത്തുപോയി’ – വിനായകന്‍ വീഡിയോയില്‍ പറഞ്ഞു. വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായതിന് പിന്നാലെ രൂക്ഷവിമര്‍ശനമാണ് നടനെതിരെ ഉയര്‍ന്നത്. ഇതിന് പിന്നാലെ താരം വീഡിയോ പിന്‍വലിച്ചു.

Exit mobile version