പെട്ടിക്കടകള്‍ തകര്‍ത്ത് വില്പനക്ക് വെച്ച ഭക്ഷണ സാധനങ്ങളെല്ലാം അകത്താക്കി, മൂന്നാറില്‍ വീണ്ടും പടയപ്പയുടെ വിളയാട്ടം

മൂന്നാര്‍; മൂന്നാറില്‍ ജനവാസമേഖലയിലിറങ്ങി വീണ്ടും പടയപ്പയുടെ വിളയാട്ടം. വിനോദസഞ്ചാരകേന്ദ്രമായ മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ് കഴിഞ്ഞ ദിവസം രാത്രി ഒമ്പതുമണിയോടെ കാട്ടാനയിറങ്ങിയത്.

ഇവിടെയുണ്ടായിരുന്ന പെട്ടിക്കടകള്‍ തകര്‍ത്ത് വില്പനക്ക് വെച്ചിരുന്ന ഭക്ഷണ സാധനങ്ങളെല്ലാം പടയപ്പ അകത്താക്കി. അതിനു ശേഷം ആന കാടുകയറി. ആനയെ കാടു കയറ്റാന്‍ വ്യാപാരികള്‍ ശ്രമിച്ചിരുന്നു.

also read: ജോലിക്ക് പോകാന്‍ ഒരുങ്ങവെ കുഴഞ്ഞ് വീണു, 33കാരന് ദാരുണാന്ത്യം

എന്നാല്‍ ഫലമുണ്ടായില്ല. റോഡില്‍ നിലയുറപ്പിച്ച ആന ഭക്ഷണ സാധനങ്ങള്‍ മുഴുവന്‍ കഴിക്കുകയായിരുന്നു. റോഡിലെ യാത്രക്കാരെ തടഞ്ഞുകൊണ്ടുള്ള പടയപ്പയുടെ തീറ്റ ഏറെ നേരെ ഗതാഗത തടസമുണ്ടാക്കി.

also read: കൊല്ലും, ബലാത്സംഗം ചെയ്യും; പോലീസെത്തിച്ച പ്രതി കോട്ടയം മെഡിക്കൽ കോളേജിലെ വനിതാ ഡോക്ടറെ ആക്രമിക്കാൻ ശ്രമിച്ചു; കെട്ടിയിട്ട് ജീവനക്കാർ

വിനോദ സഞ്ചാരികള്‍ ഏറെ എത്തുന്ന എക്കോ പോയിന്റില്‍ ഒരു മാസത്തിനിടെ ഇത് രണ്ടാമത്തെ പ്രാവശ്യമാണ് കാട്ടാനകള്‍ ഇറങ്ങുന്നത്.

Exit mobile version