കൊല്ലും, ബലാത്സംഗം ചെയ്യും; പോലീസെത്തിച്ച പ്രതി കോട്ടയം മെഡിക്കൽ കോളേജിലെ വനിതാ ഡോക്ടറെ ആക്രമിക്കാൻ ശ്രമിച്ചു; കെട്ടിയിട്ട് ജീവനക്കാർ

കോട്ടയം: മെഡിക്കൽ കോളേജിൽ പോലീസ് എത്തിച്ച പ്രതി വനിതാ ഡോക്ടർക്ക് നേരെ നടത്തിയ ആക്രമണശ്രമത്തിൽ ഞെട്ടൽ. അത്യാഹിത വിഭാഗത്തിൽ ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. അക്രമാസക്തനായ ഇയാൾ, ഡ്യൂട്ടി റൂമിൽ ഉണ്ടായിരുന്ന ഡോക്ടറെ ആക്രമിക്കാൻ ശ്രമിച്ചെന്നാണ് വിവരം.

തുടർന്ന് ആശുപത്രിയിലെ ജീവനക്കാർ ചേർന്ന് ഇയാളെ കെട്ടിയിടുകയായിരുന്നു. കേസെടുത്ത ഗാന്ധിനഗർ പോലീസ് വനിതാ ഡോക്ടറുടെ മൊഴി രേഖപ്പെടുത്തി. ഡോക്ടറെ കൊല്ലുമെന്നും ബലാത്സംഗം ചെയ്യുമെന്നും രോഗി ഭീഷണി മുഴക്കിയതായി ഡോക്ടർ പോലീസിൽ പരാതിപ്പെട്ടു.

also read- ഖുശ്ബു സുന്ദറിന് എതിരെ അപകീർത്തി പരാമർശം നടത്തി; ഡിഎംകെ നേതാവ് ശിവാജി കൃഷ്ണ മൂർത്തി അറസ്റ്റിൽ; പാർട്ടിയിൽ നിന്നും പുറത്താക്കി

ഏറ്റുമാനൂർ പോലീസാണ് രോഗിയെ ആശുപത്രിയിൽ എത്തിച്ചത്. പരാതി നൽകിയിട്ടും നടപടി വൈകിയെന്നു വനിതാ ഡോക്ടർ ആരോപിച്ചു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പോലീസ് എത്തിച്ച പ്രതി സന്ദീപ് ഡോക്ടർ വന്ദനയെ കുത്തിക്കൊന്നത് വിവാദമായതിന് പിന്നാലെയാണ് അടുത്ത നടുക്കുന്ന സംഭവം.ഇതിനു ശേഷവും തലശ്ശേരി താലൂക്ക് ആശുപത്രിയിലും കൽപ്പറ്റയിലെ ആശുപത്രിയിലും ഉൾപ്പെടെ ഇത്തരം അക്രമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

Exit mobile version