ജോലിക്ക് പോകാന്‍ ഒരുങ്ങവെ കുഴഞ്ഞ് വീണു, 33കാരന് ദാരുണാന്ത്യം

പാലക്കാട്: ജോലിക്ക് പോകാന്‍ ഒരുങ്ങവെ കുഴഞ്ഞ് വീണ് യുവാവിന് ദാരുണാന്ത്യം. പാലക്കാട് ജില്ലയിലാണ് സംഭവം. നെന്മാറ ഒലിപ്പാറയിലെ ചുണ്ടക്കാട്ടില്‍ സോനേഷ് ആണ് മരിച്ചത്.

മുപ്പത്തിമൂന്ന് വയസ്സായിരുന്നു. നാദാപുരം മേഖലയില്‍ പരസ്യകലയില്‍ ജോലി ചെയ്യുകയാണ് സോനേഷ്. ഞായറാഴ്ച രാവിലെയോടെയായിരുന്നു സംഭവം.

also read: ക്ഷേത്രത്തില്‍ വെച്ച് താലി കെട്ടി ജീവിതമാരംഭിക്കാന്‍ അല്‍ഫിയയും അഖിലും: വിവാഹം തടഞ്ഞ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കായംകുളം പോലീസ്

ജോലിക്ക് പോകാന്‍ ഒരുങ്ങുന്നതിനിടെ സോനേഷ് മുടവന്തേരിയിലെ വാടകവീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ബന്ധുക്കള്‍ ചേര്‍ന്ന് സോനേഷിനെ ഉടന്‍ നാദാപുരം ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചിരുന്നു.

also read: ഖുശ്ബു സുന്ദറിന് എതിരെ അപകീർത്തി പരാമർശം നടത്തി; ഡിഎംകെ നേതാവ് ശിവാജി കൃഷ്ണ മൂർത്തി അറസ്റ്റിൽ; പാർട്ടിയിൽ നിന്നും പുറത്താക്കി

എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Exit mobile version