വിവാഹത്തിനു മുന്‍പ് ജനിച്ച കുട്ടി, ജന്മനാട്ടില്‍ ഭ്രഷ്ട് കല്‍പിക്കുമെന്ന പേടി, പ്രസവിച്ചതിന് പിന്നാലെ പിഞ്ചുകുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്ന അമ്മയും കാമുകനും പിടിയില്‍

നെടുങ്കണ്ടം: പ്രസവിച്ചതിന് പിന്നാലെ പിഞ്ചുകുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്ന അമ്മയും കാമുകനും പിടിയില്‍. മധ്യപ്രദേശ് സ്വദേശികളായ സാഥുറാം (23), മാലതി (21) എന്നിവരാണ് അറസ്റ്റിലായത്. കുഞ്ഞിനെ കൊലപ്പെടുത്താന്‍ കാരണം
വിവാഹത്തിനു മുന്‍പ് കുട്ടി ജനിച്ചതിന്റെ അപമാനഭയമാണെന്ന് പോലീസ് പറഞ്ഞു.

കമ്പംമെട്ടില്‍ നവജാത ശിശുവിനെ ശുചിമുറിയിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. പ്രസവിച്ചയുടന്‍ മാലതി കാമുകന്‍ സാഥുറാമിന്റെ സഹായത്തോടെ കുഞ്ഞിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
മെയ് 7നാണ് സംഭവം.

also read: രോഗിയുമായി പോയ ആംബുലന്‍സ് മറിഞ്ഞ് അപകടം, പരിക്കേറ്റയാള്‍ മരിച്ചു

സാഥുറാമിന്റെയും മാലതിയുടെയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. കമ്പംമെട്ട് ശാന്തിപുരത്ത് ഒരു പുരയിടത്തിലെ ജോലിക്കായി എത്തിയ ഇരുവരും പുരയിടത്തിനു സമീപത്തെ ഷെഡ്ഡില്‍ ഒന്നിച്ചായിരുന്നു താമസം. പ്രസവം നടന്നപ്പോള്‍ തന്നെ മാലതിയും സാഥുറാമും ചേര്‍ന്ന് ശുചിമുറിയില്‍ വച്ച് കുട്ടിയെ ശ്വാസംമുട്ടിച്ച് കൊന്നു.

പ്രസവിച്ചപ്പോള്‍ തന്നെ നവജാതശിശു ശുചിമുറിയിലെ ക്ലോസറ്റില്‍ പതിച്ചു മരിച്ചെന്ന് പിറ്റേന്നു രാവിലെ ഇവര്‍ വീട്ടുടമയെ അറിയിച്ചു.വിവരമറിഞ്ഞ് ആരോഗ്യപ്രവര്‍ത്തകരെത്തിയപ്പോള്‍ കുഞ്ഞിന് ജീവനുണ്ടായിരുന്നു. എന്നാല്‍ ആശുപത്രിയിലെത്തിച്ചപ്പോഴെക്കും മരിച്ചു.

also read: 30,000 രൂപ ശമ്പളം: 30 ലക്ഷത്തിന്റെ ടിവി,10 ആഡംബര കാറുകള്‍, ഏഴ് കോടിയുടെ ആസ്തി: അസിസ്റ്റന്റ് എഞ്ചിനീയറുടെ വീട്ടില്‍ നിന്നും കണ്ടെത്തിയത് അനധികൃത സമ്പാദ്യ

വിവാഹത്തിനു മുന്‍പു കുട്ടികള്‍ ജനിച്ചാല്‍ ജന്മനാട്ടില്‍ ഭ്രഷ്ട് കല്‍പിക്കുമെന്ന പേടിയാണ് സാഥുറാമിനെയും മാലതിയെയും ക്രൂരതയ്ക്കു പ്രേരിപ്പിച്ചതെന്നു പൊലീസ് പറയുന്നു. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോള്‍ കഴുത്തിലും വയറിലും ഞെരുക്കിയ പാടുകളും നഖത്തിന്റെ പോറലും കണ്ടെത്തി. തുടര്‍ന്നാണു പ്രതികളെ പിടികൂടിയത്.

Exit mobile version