ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ്, സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചതിന്റെ പകയാണെന്ന് 71കാരന്‍

murder|bignewslive

കൊച്ചി: എറണാകുളത്ത് 71കാരന്‍ ഭാര്യയെ വെട്ടിക്കൊന്നു. കോലഞ്ചേരിയിലാണ് സംഭവമുണ്ടായത്. കുടുംബവഴക്കിനെ തുടര്‍ന്നായിരുന്നു കൊലപാതകം. കിടാച്ചിറ വേണാട്ട് വീട്ടില്‍ ലീലയാണ് കൊല്ലപ്പെട്ടത്.

കൊലപാതകത്തിന് പിന്നാലെ പ്രതിയായ ഭര്‍ത്താവ് ജോസഫ് പൊലീസില്‍ കീഴടങ്ങി. ഞായറാഴ്ച വൈകിട്ട് അഞ്ചോടെയാണ് സംഭവമുണ്ടായത്. വീട്ടിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് അരിവാള്‍ ഉപയോഗിച്ച് ജോസഫ് ഭാര്യയെ വെട്ടുകയായിരുന്നു.

ഓസ്‌ട്രേലിയയിലുള്ള മകനൊപ്പമായിരുന്നു ജോസഫും ലീലയും താമസം. മൂന്നു മാസം മുന്‍പാണ് ജോസഫ് നാട്ടിലെത്തിയത്. ഒരാഴ്ച മുന്‍പ് ലീലയും തിരിച്ചെത്തി.

തന്റെ സ്വത്തുക്കള്‍ ഭാര്യയും മക്കളും തട്ടിയെടുക്കാന്‍ ശ്രമിച്ചതിന്റെ പകയാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു കൊലപാതകത്തിന് പിന്നാലെ പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയ ജോസഫ് പറഞ്ഞു.

ലീലയുടെ മൃതദേഹം വീടിന്റെ അടുക്കളയില്‍ നിന്നാണ് കണ്ടെടുത്തത്. ശരീരമാസകലം വെട്ടേറ്റ നിലയിലായിരുന്നു.

Exit mobile version