ട്രെയിന്‍ തട്ടി ദമ്പതികള്‍ക്ക് ദാരുണാന്ത്യം

പാലക്കാട് : ട്രെയിന്‍ തട്ടി ദമ്പതികള്‍ക്ക് ദാരുണാന്ത്യം. പാലക്കാട് ജില്ലയിലെ ചെറുതുരുത്തിയിലാണ് അപകടം. മുള്ളൂര്‍ക്കര സ്വദേശി സുനില്‍ കുമാര്‍ ( 54) ഭാര്യ മിനി (50) എന്നിവരാണ് മരിച്ചത്.

ഇന്ന് ഉച്ചയ്ക്ക് 12.15 ഓടെയാണ് അപകടം സംഭവിച്ചത്. ചെറുതുരുത്തി ആറ്റൂരിലാണ് അപകടം നടന്നത്. മൃതദേഹങ്ങള്‍ റെയില്‍ പാളത്തില്‍ കണ്ട നാട്ടുകാരാണ് വിവരം പോലീസില്‍ അറിയിച്ചത്.

also read: ശമ്പളംമുപ്പതിനായിരം, വാങ്ങി കൂട്ടിയത് കോടിക്കണക്കിന് രൂപയുടെ സ്വത്ത്; 20 വാഹനങ്ങൾ, ആഡംബര വീട്; വനിതാ എഞ്ചിനീയറുടെ സ്വത്ത് കണ്ട് ഉദ്യോഗസ്ഥർക്ക് ഞെട്ടൽ

തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യ ആണെന്നാണ് പൊലീസ് പറയുന്നത്.

Exit mobile version