എംബിബിഎസ് വിദ്യാര്‍ത്ഥിനി ബൈക്കപകടത്തില്‍ മരിച്ച സംഭവം, അപകട കാരണം അശ്രദ്ധമായ ഡ്രൈവിങ്, സഹപാഠി അറസ്റ്റില്‍

mbbs student| bignewslive

മലപ്പുറം: മലപ്പുറത്ത് എം.ബി.ബി.എസ്. വിദ്യാര്‍ത്ഥിനി ബൈക്കപകടത്തില്‍ മരിച്ച സംഭവത്തില്‍ ബൈക്കോടിച്ചിരുന്ന 21കാരനായ സഹപാഠിയെ അറസ്റ്റ് ചെയ്തു. തൃശ്ശൂര്‍ സ്വദേശി അശ്വിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

യുവാവ് അശ്രദ്ധമായി ബൈക്കോടിച്ചതാണ് അപകട കാരണമെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് അശ്വിനെതിരേ പോലീസ് കേസെടുത്തത്. ആലപ്പുഴ സ്വദേശിനി അല്‍ഫോന്‍സ(22)യാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം.

also read: ഇന്നസെന്റ് അതീവ ഗുരുതരാവസ്ഥയില്‍, വെന്റിലേറ്ററില്‍ തുടരുന്നു

കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ തിരൂര്‍ക്കാട്ട് വെച്ചാണ് അശ്വിനും അല്‍ഫോന്‍സയും സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു ബൈക്കിലും ബസിലും ഇടിക്കുകയായിരുന്നു.

also read: റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിച്ചുകയറി പാചക വാതക ടാങ്കര്‍, ഡ്രൈവര്‍ക്ക് പരിക്ക്

അശ്വിന്റെ അശ്രദ്ധമായ ഡ്രൈവിങ്ങായിരുന്നു അപകടത്തിന് കാരണമെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. അറസ്റ്റിലായ അശ്വിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. ഇരുവരും പെരിന്തല്‍മണ്ണ എം.ഇ.എസ്. മെഡിക്കല്‍ കോളേജിലെ അവസാനവര്‍ഷ എം.ബി.ബി.എസ്. വിദ്യാര്‍ഥികളാണ്.

Exit mobile version