റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിച്ചുകയറി പാചക വാതക ടാങ്കര്‍, ഡ്രൈവര്‍ക്ക് പരിക്ക്

കാസര്‍കോട്: റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ പാചക വാതക ടാങ്കര്‍ ഇടിച്ചു കയറി അപകടം. കാസര്‍കോട് ജില്ലയിലെ ഉദുമയിലാണ് സംഭവം. അപകടത്തില്‍ ടാങ്കര്‍ ലോറി ഡ്രൈവര്‍ക്ക് പരുക്കേറ്റു. തമിഴ്നാട് തെങ്കാശി സ്വദേശി തങ്കരാജിനാണ് പരുക്കേറ്റത്.

ഇയാളെ കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ഉദുമ ചിറമ്മല്‍ ഹോട്ടലിന് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ മംഗളൂരുവില്‍ നിന്ന് പാചക വാതകവുമായി കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ടാങ്കര്‍ ലോറി ഇടിച്ച് കയറുകയായിരുന്നു.

also read: മായം കലര്‍ന്ന ഭക്ഷണത്തിന്റെ ചിത്രം സഹിതം പരാതിപ്പെടാം: ഗ്രീവന്‍സ് പോര്‍ട്ടലില്‍ പരാതി നല്‍കാം നടപടിയും പരിശോധിക്കാം

അപകടത്തെ തുടര്‍ന്ന് ടാങ്കര്‍ ലോറിയുടെ ഡ്രൈവര്‍ വണ്ടിയുടെ കാബിനല്‍ കുടുങ്ങി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്‌നി രക്ഷാ സേനയുടെ നീണ്ട ഒന്നര മണിക്കൂര്‍ പരിശ്രമത്തിനൊടുവിലാണ് ഡ്രൈവറെ രക്ഷിച്ചത്. കാബിന്‍ വെട്ടിപ്പൊളിച്ചാണ് തങ്കപ്പനെ പുറത്തിറക്കിയത്.

also read: പ്രണയം തകര്‍ന്ന വിഷമത്തില്‍ പെണ്‍കുട്ടി പുഴയില്‍ ചാടി: രക്ഷിക്കാന്‍ ചാടിയ ആണ്‍സുഹൃത്ത് മരിച്ചു

ഇടിയുടെ ആഘാതത്തില്‍ ലോറിയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. അതേസമയം, പാചക വാതക ടാങ്കറിന് കാര്യമായ ക്ഷതമേല്‍ക്കാത്തത് വലിയ അപകടം ഒഴിവാക്കി.

Exit mobile version