കണ്ടെയ്‌നര്‍ലോറിയും കാറും കൂട്ടിയിടിച്ച് അപകടം, രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

പത്തനംതിട്ട: ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ക്ക് ദാരുണാന്ത്യം. പത്തനംതിട്ടയിലെ തുമ്പമണ്ണിലാണ് സംഭവം.

തുമ്പമണ്‍ നോര്‍ത്ത് ജിഎച്ച്എസ്എസിലെ അധ്യാപികയായ നൂറനാട് സ്വദേശിനി അനുജ (36), ചാരുംമൂട് പാലമേല്‍ ഹാഷിം മന്‍സിലില്‍ ഹാഷിം (35) എന്നിവരാണ് മരിച്ചത്.

also read:‘വില്ലേജ് കുക്കിങ്ങ്’ ചാനലിലെ മുത്തശ്ശന്‍ പെരിയതമ്പി ആശുപത്രിയില്‍

കഴിഞ്ഞ ദിവസം രാത്രി 11.30ഓടെയായിരുന്നു സംഭവം. ഏഴംകുളം പട്ടാഴിമുക്കില്‍ വച്ചാണ് കണ്ടെയ്‌നര്‍ലോറിയും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായത്.

അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് കാര്‍ വെട്ടിപൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചിരുന്നു.

Exit mobile version