വരും മണിക്കൂറില്‍ മഴയ്ക്ക് സാധ്യത, ഈ ജില്ലകളില്‍ മുന്നറിയിപ്പ്

rain.bignewslive

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന മണിക്കൂറില്‍ നേരിയ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളിലാണ് മഴയ്ക്ക് സാധ്യത.

20 മുതല്‍ വരണ്ട കാലാവസ്ഥ തുടരും. 16, 17 തീയതികളില്‍ സംസ്ഥാനത്ത് ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ മഴ പെയ്തേക്കുമെങ്കിലും കൊല്ലം, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളില്‍ പകല്‍ താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് പ്രതീക്ഷിക്കുന്നത്.

also read;വിവാഹദിനത്തിൽ വരൻ പള്ളിയിലെത്തിയത് മദ്യപിച്ച് നാലുകാലിൽ; വിവാഹം കഴിക്കാനാകില്ലെന്ന് വധു; അക്രമാസക്തനായ വരനെതിരെ കേസ്; 6 ലക്ഷം നഷ്ടപരിഹാരം

കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, കാസര്‍കോട് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയുമായിരിക്കും ഈ ദിവസങ്ങളില്‍ പകല്‍ താപനില.

Exit mobile version