വീട്ടിലെ ഗ്യാസ് സിലിണ്ടറില്‍ തീപടര്‍ന്ന് പൊട്ടിത്തെറിച്ചു, വയോധിക ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ചു

പത്തനംതിട്ട: വയോധിക ദമ്പതികളെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളിയിലാണ് സംഭവം. മല്ലപ്പള്ളി കൊച്ചരപ്പ് സ്വദേശി വര്‍ഗ്ഗീസ് (78), ഭാര്യ അന്നമ്മ വര്‍ഗ്ഗീസ് ( 73 ) എന്നിവരാണ് മരിച്ചത്.

പിടിച്ച് വെന്തുമരിച്ച നിലയിലായിരുന്നു മൃതദേഹങ്ങളെന്ന് പോലീസ് പറഞ്ഞു.പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. നടപടികള്‍ പൂര്‍ത്തിയായശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോകും.

also read:ജയിച്ചാൽ സുൽത്താൻ ബത്തേരിയുടെ പേര് ‘ഗണപതി വട്ടം’ എന്നാക്കുമെന്ന് കെ സുരേന്ദ്രൻ; പേര് മാറ്റം നടപ്പിലാക്കാനുള്ള പ്രാപ്തിയും കഴിവും സുരേന്ദ്രനില്ലെന്ന് ടി സിദ്ധിഖ്

വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ തുറന്നു വെച്ച നിലയില്‍ ആയിരുന്നു. അപകടത്തില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ ഉള്‍പ്പെടെ തകര്‍ന്നിട്ടുണ്ട്. വീട്ടിലെ മറ്റു വസ്തുക്കളും കത്തിനശിച്ചിട്ടുണ്ട്.

ജനല്‍ ചില്ലുകള്‍ ഉള്‍പ്പെടെ ഗ്യാസില്‍ നിന്ന് തീപടര്‍ന്ന് പൊട്ടിത്തെറിച്ചായിരിക്കാം തകര്‍ന്നതെന്നാണ് സംശയിക്കുന്നത്. സംഭവം നടക്കുമ്പോള്‍ ഇരുവരും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.

also read:‘ദൃശ്യങ്ങൾ മജിസ്‌ട്രേറ്റ് സ്വന്തം ലാപ്‌ടോപ്പിൽ ദിലീപിനും അഭിഭാഷകർക്കുമായി പ്രദർശിപ്പിച്ചു’;മുൻ അങ്കമാലി മജിസ്‌ട്രേറ്റ് ലീന റഷീദിനെതിരെ ഗുരുതര ആരോപണങ്ങൾ

അതേസമയം, അന്വേഷണം നടക്കുകയാണെന്നും സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നുംപൊലീസ് അറിയിച്ചു. ഫോറന്‍സിക് വിദഗ്ധര്‍ ഉള്‍പ്പെടെ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്.

Exit mobile version